ആലപ്പുഴ: പ്രൊഫഷണൽ കോഴ്്‌സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കൾ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്ന പദ്ധതിയായ ‘പടവുകൾ’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ട്യൂഷൻ ഫീസും ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ച മെസ് ഫീസും സെമസ്റ്റർ ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്.സർക്കാരിൽ നിന്നും മറ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നവർ ഇതിന് അർഹരല്ല. മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നേടിയ സർക്കാരിന് കീഴിലുള്ള സർവകലാശാലകൾ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയിൽ പഠിക്കുന്നവരാണ് ഗുണഭോക്താക്കൾ. അവസാന തീയതി ഫെബ്രുവരി 5. ബ്ലോക്കുപരിധിയിലെ ശിശുവികസന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.wcd.kerala.gov.in, 04772251200.