സംസ്ഥാന മന്ത്രിസഭയുടെ ആയിരംദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന പരിപാടികളുടെ വിവിധ സംഘാടക സമിതി രൂപികരണയോഗങ്ങള്‍ ഫെബ്രുവരി ഒന്നുമുതല്‍ എട്ടുവരെ നടക്കും. ജില്ലാതല ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന കാസര്‍കോട് സംഘാടക സമിതി രൂപികരണം ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് 12ന് കളക്ടറുടെ ചേംബറില്‍ ചേരും. പ്രദര്‍ശന മേള നിശ്ചയിച്ചിരിക്കുന്ന കാഞ്ഞങ്ങാട് ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലിന് ഹോസ്ദുര്‍ഗ് താലൂക്ക്് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബേക്കലില്‍ ടുറിസം സെമിനാറും സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം പള്ളിക്കര പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് നടക്കും. മഞ്ചേശ്വരത്ത് തുളു അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളുടെ യോഗം ഹൊസങ്കടിയില്‍ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. സമാപന സമ്മേളനം നടക്കുന്ന തൃക്കരിപ്പൂരിലെ യോഗം നിലേശ്വരം വ്യാപരഭവന്‍ ഹാളില്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് നാലിന് യോഗം ചേരും. എംഎല്‍എമാരുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ഈ യോഗങ്ങളില്‍ ബന്ധപ്പെട്ട നിയോജക മണ്ഡലങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും സംബന്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു അറിയിച്ചു.
കളക്ടറേറ്റില്‍ നടന്ന ജില്ലാതല സംഘാടക സമിതി രൂപികരണയോഗത്തില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖന്‍, എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്ബാബു, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ.ഡി.എം:എന്‍ ദേവീദാസ്, ഡെപ്യുട്ടി കളക്ടര്‍മാര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.