മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 41,000 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്കാന് അനുവാദം നല്‍കിയിരിക്കുന്നതെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മാത്രമല്ല 10,000ത്തിലധികം കോടി രൂപയുടെ ടെന്‍ഡര്‍ അംഗീകരിക്കുകയും പലയിടത്തും പ്രവൃത്തികള്‍ക്ക് ആരംഭമായെന്നും മന്ത്രി പറഞ്ഞു. ടി.ബി ശവപ്പറമ്പ്-കൊട്രച്ചാല്‍ പൊതുമരാമത്ത് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 6.57 കോടി രൂപയാണ് ഈ റോഡ് പ്രവൃത്തിക്കായി അനുവദിച്ചിട്ടുള്ളത്. ജില്ലയുടെ പിന്നാക്കവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയായ ഡോ.പ്രഭാകരന്‍ കമ്മീഷന്‍ ജില്ലയിലെ പല റോഡുകളുടെയും പാലങ്ങളുടെയും ദയനീയാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതേസമയം കഴിഞ്ഞ വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ അനുവദിച്ചു കിട്ടിയ ഫണ്ടിനെക്കാള്‍ ഇത്തവണ ജില്ലയുടെ വികസനത്തിന് അനുവദിച്ച് കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. അനന്തംപ്പള വി.വി സ്മാരക വായനശാലയില്‍ സംഘടിപ്പിച്ച പരിപാടി യില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എം.എം നാരായണന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.ഷൈജ, എ ശബരീശന്‍, ഡി.ബി ബാലകൃഷ്ണന്‍ ,സി.കെ ബാബുരാജ്, അബ്ദുള്ള ബില്‍ടെക് തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക സമിതി കണ്‍വീനര്‍ ടി.പി കരുണാകരന്‍ സ്വാഗതവും സി. രവീന്ദ്രര്‍ നന്ദിയും പറഞ്ഞു.
