സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ 2017-ലെ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസ്സായ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 2500 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നു. (കേരള/സി.ബി.എസ്.സി/ഐ.സി.എസ്.സി സിലബസിലുള്ളവര്‍ക്ക്). 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷി ഉള്ളവരും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളതുമായ ഭിന്നശേഷിക്കാര്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ 31 നകം അപേക്ഷ നല്‍കണം. അപേക്ഷാഫോറം www.hpwc.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471 – 2347768