പുരാവസ്തു വകുപ്പില്‍ 42500-87000/- ശമ്പള സ്‌കെയിലില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്കും 39500-83000/- ശമ്പള സ്‌കെയിലിലുള്ള അസിസ്റ്റന്റ് എഞ്ചിനീയറുടെ രണ്ട് ഒഴിവിലേക്കും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. സിവില്‍/ആര്‍ക്കിടെക്ചര്‍ ബിരുദവും പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തി പരിചയവും അഭിലഷണീയം. മേലധികാരികള്‍ മുഖേന ബയോഡേറ്റ സഹിതം ഡയറക്ടര്‍, പുരാവസ്തു വകുപ്പ് അധ്യക്ഷ കാര്യാലയം, സുന്ദരവിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തില്‍ 2018 ജനുവരി ഒന്നിനു മുമ്പ് അപേക്ഷ ലഭിക്കണം.