കഴക്കൂട്ടം വനിതാ ഗവ.ഐ.ടി.ഐ. യിൽ താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഫാഷൻ ഡിസൈൻ & ടെക്‌നോളജിയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഫാഷൻ ഡിസൈനിംഗ്/ടെക്‌നോളജിയിൽ ഉള്ള ഡിഗ്രിയും (നാല് വർഷക്കാലയളവ്) ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഫാഷൻ ഡിസൈനിംഗ്/ ടെക്‌നോളജിയിൽ ഉള്ള ഡിഗ്രിയും (മൂന്ന് വർഷക്കാലയളവ്) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ ഫാഷൻ ഡിസൈനിംഗ്/ടെക്‌നോളജി  CDDM(AICTE)  യിൽ നിന്നുള്ള മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ ഫാഷൻ ഡിസൈനിംഗ്/ടെക്‌നോളജിയിലെ എൻ.ടി.സി./എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ/ മാനേജ്‌മെന്റിൽ ഉള്ള ഡിഗ്രി/ഹെൽത്ത്‌കെയർ മാനേജ്‌മെന്റിലുള്ള പി.ജി. ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും /അംഗീകൃത ബോർഡ്/ കൗൺസിലിൽ നിന്നും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ/ ഹെൽത്ത്‌കെയർ മാനേജ്‌മെന്റിൽ ഉള്ള ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി.സി./എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം നാളെ (ജനുവരി 30) ഉച്ചയ്ക്ക് രണ്ടിന് സ്ഥാപനത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2418317.