അമ്പലപ്പുഴ: അമ്പലപ്പുഴ പോലീസ് സ്റ്റേഷനും കടലോര ജാഗ്രത സമിതിയും തോട്ടപ്പള്ളിയിൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആലപ്പുഴ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി.ബേബി ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ പോലീസ് സർക്കിൾ ഇൻസ്പക്ടർ ബിജു.വി നായർ അദ്ധ്യക്ഷനായി. പുറക്കാട് ഗവ.ആയുർവ്വേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സി. ധന്യ, അമ്പലപ്പുഴ വടക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.അർജുൻ മോഹൻ, ഡോ.ഫാത്തിമ തസ്നിം എന്നിവർ നേതൃത്വം നൽകി.തോട്ടപ്പള്ളി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പക്ടർ മനോജ്, ഗ്രാമപഞ്ചായത്തംഗം ആരോമൽ പി.കെ രാജേന്ദ്രൻ, സനൽ കുമാർ എന്നിവർ പങ്കെടുത്തു.
