ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിധവകൾക്കായി എർപ്പെടുത്തിയ ഇമ്പിച്ചി ബാവ ഭവനപദ്ധതി മാർച്ച് 31നു മുമ്പ് പൂർത്തിയാക്കാൻ നിർദേശം. നിലവിലുള്ള വീടുകളുടെ നിർമാണ പുരോഗതി പരിശോധിക്കാൻ കളക്ടറേറ്റ് മെയിൻ ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ന്യൂനതകൾ പരിഹരിക്കരിച്ച് നിർമാണം കാര്യക്ഷമമാക്കും. ജില്ലയിൽ 2017-18 വർഷത്തിൽ 153 വീടുകളാണ് പദ്ധതി വഴി നിർമിക്കുന്നത്. 1000 സ്‌ക്വയർ ഫീറ്റ് വരെ വിസ്തീർണത്തിൽ നിർമിക്കുന്ന വീടുകൾക്ക് ആനുപാതികമായി രണ്ടു മുതൽ നാലു ലക്ഷം രൂപവരെ തുക അനുവദിക്കും. 2013-14 കാലഘട്ടത്തിലാണ് പദ്ധതി തുടങ്ങിയത്.
യോഗത്തിൽ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ ഇൻഫർമേഷൻ കം റിസേർച്ച് ഓഫീസർ എ. മുഹമ്മദ് അൻസർ അധ്യക്ഷത വഹിച്ചു. കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് പ്രിൻസിപ്പാൾ യൂസഫ് ചെമ്പൻ, സീനിയർ സൂപ്രണ്ട് സരിത സുധാകരൻ, സെക്ഷൻ ക്ലർക്ക് അഫ്‌സ തുടങ്ങിയവർ പങ്കെടുത്തു.