കൊച്ചി: കുഷ്ഠരോഗ വിമുക്ത ഭാരതത്തിലേക്ക് ഒരു ചുവട് വെയ്പ്പ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടപ്പിലാക്കുന്ന സ്പര്‍ശ് 2019 കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാ ദേവി നിര്‍വ്വഹിച്ചു. ഇനി മുതല്‍ രണ്ടാഴ്ച്ചക്കാലം നടക്കുന്ന കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയില്‍ എല്ലാവരും സഹകരിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്‍മാര്‍ ഒ.വി സലിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ.കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആരോഗ്യം ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി പക്ഷാചരണത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.വിദ്യ സ്പര്‍ശ് 201819 റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുമാര്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. കെ. കുട്ടപ്പന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ്, മെഡിക്കല്‍ ട്രസ്റ്റ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, മെഡിക്കല്‍ ട്രസ്റ്റ് കോളേജ് ഓഫ് നേഴ്‌സിംഗ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ സ്‌കിറ്റുകള്‍ അവതരിപ്പിച്ചു.

തൃപ്പൂണിത്തുറ ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ദീപ്തി സുമേഷ്, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ നിഷാ രാജേന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ.കൃഷ്ണന്‍ കുട്ടി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ വി.ഷാജു, വിദ്യാഭ്യാസ കലാകായിക കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, നഗരസഭാ കൗണ്‍സിലര്‍ വി.ആര്‍ വിജയകുമാര്‍, നഗരസഭാ കൗണ്‍സിലര്‍ കെ.ജി.സംവൃതന്‍, നഗരസഭാ കൗണ്‍സിലര്‍ രാധികാ വര്‍മ്മ, നഗരസഭാ കൗണ്‍സിലര്‍ എസ്. ഉല്ലാസന്‍, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എലിസബത്ത്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ സഗീര്‍ സുധീന്ദ്രന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ. കെ. ഗോപാലന്‍, ജില്ലയിലെ മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.