സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജെ.ഡി.സി. കോഴ്‌സിന്റെ പുതിയ, പഴയ സ്‌കീം പരീക്ഷകൾ ഏപ്രിൽ മൂന്നു മുതൽ 22 വരെ നടക്കും. പരീക്ഷാ ഫീസ് ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ പിഴയില്ലാതെയും, 50 രൂപ പിഴയോടെ മാർച്ച് ആറ് വരെയും അതത് സഹകരണ പരിശീലന കേന്ദ്രങ്ങളിലും ജെ.ഡി.സി. എക്സ്റ്റൻഷൻ സെന്ററുകളുള്ള കോളേജുകളിലും സ്വീകരിക്കുമെന്ന് കേന്ദ്ര പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.
