കാക്കനാട്: ദേശീയ റോഡ്‌സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാംപ് നടത്തി. അമൃത ആശുപത്രിയുമായി സഹകരിച്ചാണ് രക്ത ദാന ക്യാംപ് നടത്തിയത്. ആർ ടി ഒ ജോജി പി ജോസ് രക്ത ദാനം നടത്തി പരിപാടി ഉത്ഘാടനം ചെയ്തു. തുടർന്ന് 50ഓളം പേർ രക്തദാനം നടത്തി. ഇതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടികളാണ് മോട്ടോർ വാഹന വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആർ.ടി.ഒ. ജോജി.പി.ജോസ് പറഞ്ഞു. ഗിരിധർ ഹോസ്പിറ്റലുമായി സഹകരിച്ച് വൈറ്റില മൊബിലിറ്റി ഹബ്ബിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ്, റോഡ് സുരക്ഷയെ കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ചാക്യാർകൂത്ത്, കോളജ് വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് തുടങ്ങിയവ നടത്തി. കൂടാതെ വാഹന പരിശോധനയും ശക്തമാക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫ്ലാഷ് മോബ്, തെരുവ് നാടകം, എസ്.പി.സി, എൻ.എസ്.എസ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ റോഡ് സുരക്ഷാ പരിശോധന എന്നിവ നടക്കും. ഈ മാസം പത്തിന് വാരാചരണം സമാപിക്കും.
ഫോട്ടോ അടിക്കുറിപ്പ്:
റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ രക്തദാന ക്യാമ്പിൽ ആർ.റ്റി.ഒ ജോജി.പി. ജോസ് രക്തദാനം നടത്തുന്നു