നോർക്ക-റൂട്ട്‌സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അൽ-മൗസാറ്റ് ഹെൽത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള  വനിത നഴ്‌സുമാരെ സ്‌കൈപ് ഇന്റർവ്യു മുഖേന തെരഞ്ഞെടുക്കും. ശമ്പളം 3500-4000 സൗദി റിയാൽ. തെരഞ്ഞടുക്കപ്പെടുന്ന നഴ്‌സുമാർക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 22 നും 35 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത്  രണ്ട് വർഷത്തെ തൊഴിൽ പരിചയമുള്ള യോഗ്യരായ വനിത നഴ്‌സുമാർ rmt4.norka@kerala.gov.in     ലേക്ക് വിശദമായ ബയോഡാറ്റ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 (ടോൾ ഫ്രീ),  www.norkaroots.net