പാണാവള്ളി: പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്ത കരനെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഒന്നാം വാർഡിലെ താഴപ്പള്ളിൽ പുരയിടത്തിലും സമീപത്തുമായി ഒരേക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. കർഷകനായ കുഞ്ഞൻ വാവയുടെ നേതൃത്വത്തിൽ 10 തൊഴിലാളികളാണ് കൃഷി ചെയ്തത്. ഒന്നാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രാജേഷ് വിവേകാനന്ദയും തൊഴിലുറപ്പ് ജീവനക്കാരികളായ വിദ്യ, ആര്യ എന്നിവരുടെയും കൂട്ടായ പ്രവർത്തനമാണ് കൃഷിയുടെ വിജയം.
കൊയ്ത്ത്് ഉത്സവം പാണാവള്ളി പഞ്ചായത്ത് പ്രസി്ഡന്റ് ഡോ. പ്രദീപ് കൂടക്കൽ നിർവഹിച്ചു. വൈസ്. പ്രസിഡന്റ് ഷീബ സത്യൻ അധ്യക്ഷയായ ചടങ്ങിൽ വാർഡ് മെമ്പർ രാജേഷ് വിവേകാനന്ദ , വികസന കാര്യ ചെയർമാൻ പ്രേംലാൽ ഇടവഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.
