ഹയർസെക്കൻഡറി പരീക്ഷകൾക്കു മുന്നോടിയായി സ്‌കോൾ കേരള മുഖേന ഹയർസെക്കൻഡറി കോഴ്‌സിൽ വിദൂരവിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് ടെലിഫോൺ വഴി വിഷയ സംബന്ധമായ സംശയനിവാരണത്തിന് വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം നൽകുന്നു.  ഫെബ്രുവരി 25 മുതൽ പരീക്ഷ അവസാനിക്കുന്ന മാർച്ച് 26 വരെ വൈകിട്ട് ആറു മുതൽ ഒമ്പത് വരെ സേവനം ലഭിക്കും.  സംശയനിവാരണത്തിന് വിളിക്കേണ്ട അധ്യാപകരുടെ പേര്, വിഷയം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ സ്‌കോൾ കേരള ജില്ലാ ഓഫീസുകളിലും www.scolekerala.org  എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.  ഫോൺ: 0471-2348581, 2342950, 2342271.