കോലഞ്ചേരി: പുത്തന്‍കുരിശ് പോലീസ് സര്‍ക്കിളിന്റെ കീഴിലുള്ള കടയിരുപ്പ്, കോലഞ്ചേരി, രാമമംഗലം , പാമ്പാക്കുട ഹൈസ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സിനിയര്‍ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് കടയിരുപ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തി. വി.പി.സജീന്ദ്രന്‍ എം.എല്‍.എ .പരേഡില്‍ സല്യൂട്ട് സ്വികരിച്ചു. എസ് പി സി ജില്ലാ നോഡല്‍ ഓഫിസര്‍ ഡിവൈഎസ്പി പി. റെജി എബ്രാഹാം പതാക ഉയര്‍ത്തി. മികച്ച പ്രകടനത്തിലൂടെ കമാണ്ടന്റ്, അണ്ടര്‍ കമാണ്ടന്റ്മാരായി തെരഞ്ഞെടുക്കപ്പെട്ട കടയിരുപ്പ് സ്‌കൂളിലെ അന്ന കൊച്ചുമോന്‍, ആല്‍ബിന്‍ കെ.ബിജു എന്നിവരാണ് പരേഡ് നയിച്ചത്. എട്ട് പ്ലറ്റുണുകളിലായി 176 കേഡറ്റുകള്‍ പരേഡില്‍ പങ്കെടുത്തു. മികച്ച പ്ലറ്റൂണുകളായി പാമ്പാക്കുട എം ടി. എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌ഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവരെ തെരഞ്ഞെടുത്തു. പുത്തന്‍കുരിശ് പോലിസ് ഇന്‍സ്‌പെക്ടര്‍ സാജന്‍ സേവ്യര്‍, രാമമംഗലം സബ് ഇന്‍സ്പക്ടര്‍ എബി. എം.പി., പരിശീലകരായ സന്തോഷ് കുമാര്‍, ലിനോ.എം.കെ, അജു. ഏ.ആര്‍, ജോസഫ് കെ.ഐ, അനൂപ് ജോണ്‍, സോണി ഏലിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഇടപ്പരത്തി, വടവുകോട് പുത്തന്‍കുരിശ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിഷ് പുല്യാട്ടേല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. പത്മാവതി, ബ്ലോക്ക് മെമ്പര്‍മാരായ എന്‍.എന്‍ രാജന്‍, വാര്‍ഡ് മെമ്പര്‍മാരായ ജോസ്.വി.ജേക്കബ്, കുര്യന്‍ കുഴിവേലി, പി.ടി.എ പ്രസിഡന്റ് എം.എ പൗലോസ്, എസ്.എം സി. ചെയര്‍മാന്‍ എന്‍.വി.വാസു., ഹെഡ്മിസ്ട്രസ് ജി. ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.