ആലപ്പുഴ: ഹർത്താലിൽ അതിക്രമം നേരിട്ടവർക്കും സ്വത്തിനും ജീവനും നാശം സംഭവിച്ചവർക്കും സൗജന്യ നിയമസഹായത്തിന് ജില്ലാ/ താലൂക്ക് നിയമസേവന കേന്ദ്രങ്ങളെ സമീപിക്കാമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ നിയമസേവന കേന്ദ്രങ്ങൾ മുഖേന ലോക് അദാലത്തുകളിലൂടെയും 1987ലെ നിയമ സേവന അതോറിറ്റി ആക്ട്, വകുപ്പ് 12നും 13നും വിധേയമായാണ് സൗജന്യ നിയമസഹായം നൽകുന്നത്.