ഊര്‍ജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ജീവനക്കാര്‍ക്ക് ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഊര്‍ജ്ജവിഭവങ്ങളുടെ അമിത ചൂഷണവും അമിത ഉപഭോഗവും വരുത്തിവയ്ക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകത്തിന്റെ നാശത്തിനു വഴിവയ്ക്കുമെന്നും ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കൂട്ടുന്ന നടപടികളെ നിരുത്സാഹപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.