കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് തലശ്ശേരി ഡിവിഷന്റെ നേതൃത്വത്തിൽ തൊഴിലാളി സംഘടന പ്രതിനിധികൾക്ക് ആരോഗ്യ സുരക്ഷിതത്വ ശിൽപശാല നടത്തി. കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന പരിപാടി സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടർ ടി.ഐ ശിവൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡിവിഷൻ ഇൻസ്‌പെക്ടർ ആർ രാജീവ്, അഡീഷനൽ ഇൻസ്‌പെക്ടർ സി.എം ശശി, വിവിധ തൊഴിലാളി സംഘടന നേതാക്കളായ പി.പി ആലി, പി.കെ മൂർത്തി, പി.കെ മുരളീധരൻ, എൻ.ഒ ദേവസ്യ, സി. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.
