കൽപ്പറ്റ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ പഠനോൽസവവും സൗജന്യ യൂനിഫോം വിതരണവും നടത്തി. സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ, ബിന്ദു ജോസ്, ടി. മണി, അഡ്വ. ഐസക്, വി. ഹാരിസ്, കെ. ഗിരീഷ്, കെ. ബിനു, ടി.കെ രുഗ്മിണി, പ്രധാനാധ്യാപകൻ സജീവൻ എന്നിവർ സംസാരിച്ചു. കൽപ്പറ്റ നഗരസഭ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് കുട, ബാഗ്, യൂനിഫോം എന്നിവ വിതരണം ചെയ്തത്.
