നേഴ്‌സിംഗ് മേഖലയിലെ (ജനറൽ ആന്റ് പബ്ലിക് ഹെൽത്ത്) ഉദ്യോഗസ്ഥർക്കുള്ള 2019 വർഷത്തെ കേന്ദ്ര സർക്കാരിന്റെ ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും, www.dhs.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. നേഴ്‌സുമാർ, ആക്‌സിലറി നേഴ്‌സ് ആന്റ് മിഡ്‌വൈഫുമാർ, ലേഡി ഹെൽത്ത് വിസിറ്റർ എന്നീ വിഭാഗത്തിൽപ്പെടുന്നവരിൽ നിന്നുള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾ ആവശ്യമായ രേഖകൾക്കൊപ്പം മാർച്ച് പത്ത് വൈകിട്ട് അഞ്ചിന് മുൻപായി ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (നേഴ്‌സിംഗ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം. തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. വൈകി ലഭിക്കുന്നതും ആവശ്യമായ രേഖകൾ ഉൾക്കൊള്ളിക്കാത്തതുമായ അപേക്ഷകൾ നിരസിക്കും. പുരസ്‌ക്കാരങ്ങൾ നഴ്‌സസ് ദിനമായ മെയ് 12 ന് വിതരണം ചെയ്യും.