കൊച്ചി: ജില്ലയിലെ അവശത അനുഭവിക്കുന്ന സ്ത്രീകള്‍ , ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍ , മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ , കുട്ടികള്‍ , അഗതികള്‍, അനാഥര്‍ , അവഗണന അനുഭവിക്കുന്ന കുട്ടികള്‍ , സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ , തുടങ്ങിയവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളും ഉറപ്പാക്കി കാര്യക്ഷമതയോടെ സാമൂഹിക നീതി വകുപ്പ്. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനങ്ങൾ പിന്നിടുമ്പോൾ കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ 97 ലക്ഷത്തിന്റെ ധനസഹായങ്ങളാണ് സാമൂഹിക നീതി വകുപ്പിൽ നിന്നും അർഹതപ്പെട്ടവർക്ക് നൽകിയിരിക്കുന്നത്. വിദ്യാജ്യോതി, വിദ്യാകിരണം, കാഴ്ചയില്ലാത്ത അമ്മമാർക്ക് ധനസഹായം, ഭിന്നശേഷിക്കാരായ പെൺമക്കളുടെ വിവാഹധനസഹായ പദ്ധതി, ഇംപ്രസ് മണി, മന്ദഹാസം പദ്ധതി, ഭിന്നശേഷിക്കാർക്ക് സഹായവിതരണം, അഭയകിരണം പദ്ധതി, മിശ്രവിവാഹം, ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ്, ട്രാൻസ്ജെൻഡർ ഡ്രൈവിംഗ് ലൈസൻസ്, ട്രാൻസ്ജെൻഡർ ഐഡികാർഡ്, മംഗല്യ പദ്ധതി, ഗാർഹിക അതിക്രമങ്ങൾക്ക് ഇരയായവർക്കുള്ള ധനസഹായം എന്നിങ്ങനെെ വിവിധ പദ്ധതികളിലാണ് പദ്ധതി വിഹിതം ഉപയോഗിച്ചിരിക്കുന്നത്.
ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ ഏറ്റവും കൂടുതൽ വിഹിതം സാമൂഹ്യനീതിവകുപ്പ് ചിലവഴിച്ചിരിക്കുന്നത് മിശ്രവിവാഹ ഇനത്തിലാണ്. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സർക്കാറിെൻറ പ്രത്യേക പദ്ധതിയാണ് വിദ്യാജ്യോതി. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് യൂണിഫോമും പഠനോപകരണങ്ങളും സൗജന്യമായി നൽകി.ബി.പി.എൽ വിഭാഗത്തിൽപെട്ട ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന സാമൂഹികനീതി വകുപ്പിെൻറ പദ്ധതിയാണ് വിദ്യാകിരണം. മാതാപിതാക്കളിൽ ഒരാൾക്കു ഭിന്നശേഷിയാണെങ്കിലും ആനുകൂല്യത്തിന് അർഹതയുണ്ട്. കുട്ടികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണു ധനസഹായം നൽകുക. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കു 300 രൂപയും ആറു മുതൽ 10 വരെ അഞ്ഞൂറും പ്ലസ് വൺ, പ്ലസ് ടു, ഐടിഐ എന്നിവയ്ക്കും മറ്റു കോഴ്സുകൾക്കും 750 രൂപയും ബിരുദം, ബിരുദാനന്തരബിരുദം, പോളിടെക്നിക്ക്, ട്രെയ്നിങ് കോഴ്സുകൾ, പ്രഫഷനൽ കോഴ്സുകൾ എന്നിവയ്ക്ക് ആയിരം രൂപയും പ്രതിമാസ ആനുകൂല്യം നൽകും.
ജില്ല തോറും ഓരോ വിഭാഗത്തിലും 25 വീതം കുട്ടികൾക്കു 10 മാസത്തേക്കാണ് ആനുകൂല്യം നൽകുക. പദ്ധതി വിജയകരമായി ജില്ലയിൽ കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്.
സമൂഹത്തിൽ നിന്നും ഏറെ അവഗണന അനുഭവിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിന് തണലേകാനും സാമൂഹിക നീതി വകുപ്പ് പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിന് ഡ്രൈവിംഗ് ലൈസെൻസ്, ഐഡികാർഡ്, സ്കോളർഷിപ്പ്, തയ്യിൽ മെഷീൻ വിതരണം എന്നിങ്ങനെ വിവിധ ഇനത്തിൽ ആശ്വാസമായി സാമൂഹിക നീതി വകുപ്പ്. തീവ്രമാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി മാതാവിന് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനായുള്ള സ്വാശ്രയ പദ്ധതി, ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസ്സിനു മുകളില്‍ പ്രായമുളള മുതിര്‍ന്ന പൗര•ാര്‍ക്ക് കൃത്രിമ ദന്തനിര വെച്ചു നല്‍കുന്ന മന്ദഹാസം പദ്ധതി,അമ്പത് വയസ്സിന് മേല്‍ പ്രായമുളള അശരണരായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്കുളള അഭയകിരണം പദ്ധതി എന്നിങ്ങനെ വിവിധ പദ്ധതികൾ സാമൂഹിക നീതി വകുപ്പിനുകീഴിൽ സാധാരണ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കി വരുന്നുണ്ട്.
തങ്ങളുടെ വിഭവങ്ങള്‍ സമാഹരിച്ചും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തിയും അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പരിപാടികളും സേവനങ്ങളും രൂപപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വര്‍ഷങ്ങളായി സാമൂഹിക നീതി വകുപ്പ് നടത്തുന്ന സേവനങ്ങള്‍ നിസ്തുലമാണ്.
സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള വിവിധ സംഘടനകള്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവ പോലും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിന് മുന്‍കൈയെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ ചലനവേഗം കൈവരിച്ചിട്ടുണ്ട്.
