ആലപ്പുഴ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള ആലപ്പുഴ നെഹ്റു യുവകേന്ദ്രയിൽ ദേശിയ യൂത്ത് വോളന്റീർ ആയി പ്രവർത്തിക്കുന്നതിന് സേവനതല്പരരായ യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നെഹ്റു യുവകേന്ദ്ര നടത്തുന്ന യുവജനക്ഷേമ പരിപാടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും യൂത്ത് ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയുമാണ് യൂത്ത് വോളന്റീർമാരുടെ ജോലി. ജില്ലയിലെ 12 ബ്ലോക്കുകളിൽ നിന്നായി 24 യുവതി യുവാക്കൾക്ക് വോളന്റീർമാർ ആവാൻ അവസരമുണ്ട്. പരിശീലനത്തിന് ശേഷം ബ്ലോക്ക് തലത്തിൽ നിയോഗിക്കപ്പെടുന്ന വോളന്റീർമാർക്കു പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. എസ്എസ്എൽ സി വിജയമാണ് അടിസ്ഥാന യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ, നെഹ്റു യുവകേന്ദ്രയിൽ അഫിലിയേറ്റഡ് ചെയ്ത യൂത്ത് ക്ലബ് അംഗങ്ങൾ തുടങ്ങിയവർക്ക് മുൻഗണന. 2018 ഏപ്രിൽ 1 ന് 18 നും 29 നും ഇടയിൽ പ്രായമുള്ളവരും ജില്ലയിലെ സ്ഥിരതാമസക്കാരും ആയിരിക്കണം. റെഗുലർ കോഴ്‌സ് പഠിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷ ഓൺലൈൻ ആയി ലഭിക്കേണ്ട അവസാന ദിവസം മാർച്ച് 3 . അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യുന്നതിനും ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും www.nyks.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് 9400932991.