ചെങ്ങന്നുർ:ചെങ്ങന്നൂർ നഗരസഭയിൽ പെരുങ്കുളം പാടത്ത് നിർമ്മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. ാരവാഹികളായി
മന്ത്രിമാരായ ജി സുധാകരൻ ,തോമസ് ഐസക്ക്, പി തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നഗരസഭചെയർമാൻജോൺമുളങ്കാട്ടിൽ(രക്ഷാധികാരികൾ),സജി ചെറിയാൻ എം .എൽ. എ (ചെയർമാൻ), ആർ.ഡി.ഒ അതുൽ എസ് സ്വാമിനാഥ് (ജനറൽ കൺവീനർ), ജി .വിവേക്, തഹസീൽദാർ കെ .ബി ശശി, നഗരസഭ സെക്രട്ടറി ജി ഷെറി (ജോയിന്റ് കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.