അമ്പലപ്പഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ നാലാം വാർഡിനെയും അഞ്ചാം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂന്നുമൂല കരുമാടി പാലം നാട്ടുകാർക്കായി തുറന്നു നൽകി. മൂന്നു മൂല പാലത്തിന് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ജുനൈദ് ഉദ്ഘാടനം നിർവഹിച്ചു. . അമ്പലപ്പുഴ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമിച്ചിരിക്കുന്നത്..

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണു ലാൽ അധ്യക്ഷനായ ചടങ്ങിൽ പൊതുമരാമത്തു എക്സിക്യൂട്ടീവ് എഞ്ചിനീയർ വി വിനു റിപ്പോർട്ട്‌ അവതരിപ്പിച്ചു . അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീജ രതീഷ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ ശ്രീകുമാർ, അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മായ ദേവി, പൊതുമരാമത്തു എ ഇ ബ്രൂസൻ ഹെറാൾഡ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രതിയമ്മ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭ ബാലൻ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ ആശംസകൾ അറിയിച്ചു.