ആലപ്പുഴ: പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ കുട്ടനാട് താലൂക്ക് ഓഫീസിൽ വ്യാഴാഴ്ച യോഗം ചേർന്ന് പുരോഗതി വിലയിരുത്തി. റീബിൽഡ് കേരള ആപ്പിൽ ഉൾപ്പെട്ടതും ഉൾപ്പെടാത്തതുമായ 100 ശതമാനം ഭവനനാശം സംഭവിച്ച വീടുകളുടെ അപ്പീൽ അപേക്ഷകൾ പരിശോധന നടത്തി ഗുണഭോക്താക്കളുടെ പേര് ബാങ്ക് അക്കൌണ്ട്
നമ്പർ, സമ്മതപത്രം എന്നിവ സഹിതം ലിസ്റ്റ് ഫെബ്രുവരി 21ന് വൈകുന്നേരം 3 മണിക്ക് താലൂക്ക് ഓഫീസിൽ എത്തിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ മിക്ക പഞ്ചായത്തുകളിൽ നിന്നും 100 ശതമാനം നാശം സംഭവിച്ചവരുടെ പേരു വിവരം മാത്രമാണ് നൽകിയത്. വിശദമായ ലിസ്റ്റ് നൽകുന്നതിന് രണ്ടു ദിവസത്തെ
സാവകാശം സെക്രട്ടറിമാരും പ്രസിഡൻറുമാരും ആവശ്യപ്പെട്ടു. പ്രസ്തുത സാഹചര്യത്തിൽ ഗുണഭോക്താക്കളുടെ പേരുവിവരം മാത്രം വെച്ച് ധനസഹായം വിതരണം ചെയ്യുവാൻ കഴിയില്ലായെന്നും രണ്ടു ദിവസത്തിനകം ഗുണഭോക്താക്കളുടെ വിശദവിവരം അടങ്ങിയ ലിസ്റ്റ് പരിശോധനകൾക്കു ശേഷം താലൂക്ക് ഓഫീസുകളിൽ എത്തിക്കണ മെന്നും ജില്ലാകളക്ടർ നിർദ്ദേശിച്ചു. ഇങ്ങനെ ലഭിച്ചാൽ മാത്രമേ 28 ന് ആദ്യഗഡു വിതരണം ചെയ്യാൻ കഴിയുവെന്നും ജില്ലാ കളക്ടർ അറിയിച്ചു.
റീബിൽഡുമായി ബന്ധപ്പെട്ട സർവ്വേ ജോലികൾ പൂർത്തീകരിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ റിട്ടയർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ഓവർസീയർമാർ, എഞ്ചിനീയറിംഗ് ബിരുദധാരികൾ, എന്നിവരുടെ സേവനം ഫെബ്രുവരി 28 വരെ പ്രയോജനപ്പെടുത്താവുന്നതാണ്. ലഭ്യമായ അപ്പീൽ കേസ്സുകളിൽ ആദ്യം പരിശോധന നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാരോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
താണ്. ലഭ്യമായ അപ്പീൽ അപേക്ഷകളിൽ പൂർണ്ണഭവനനാശം സംഭവിച്ച ചില ഗുണഭോക്താക്കൾ വീടിന് പൂർണ്ണഭവനനാശത്തിനുള്ള ധനസഹായം ലഭിക്കുന്നതിനു വേണ്ടി വീടുകൾക്ക് ബോധപൂർവ്വം നാശനഷ്ടം വരുത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ചില സെക്രട്ടറിമാർ അറിയിച്ചു. ഇത്തരം കേസുകൾ വിശദമായി പരിശോധിക്കണമെന്നും അതിനുശേഷം മാത്രം ധനസഹായവിതരണം നടത്താവൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അപ്പീലുകൾ ആവർത്തിച്ചു നൽകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രസ്തുത സാഹചര്യം ഒഴിവാക്കാൻ അപ്പീൽ അപേക്ഷകരുടെ ലിസ്റ്റ് എല്ലാ പഞ്ചായത്ത് , മുനിസിപ്പാലിറ്റികളിലും പൊതുജനങ്ങൾക്ക് പരിശോധിനയ്ക്കായി പ്രസിദ്ധീകരിക്കേണ്ടതാണെന്നും ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർ അപ്പീൽ അപേക്ഷകളുമായി മറ്റ് ഓഫീസുകളിൽ കയറിയിറങ്ങേണ്ടതില്ലായെന്നും നിർദ്ദശിച്ചിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ എല്ലാ ഗുണഭോക്താക്കളുടേയും അപേക്ഷകളിന്മേൽ പരിശോധന നടത്തി ധനസഹായം വിതരണം ചെയ്യുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
റീബിൽഡ് കേരള ആപ്പിൽ ഉൾപ്പെട്ടവരിൽ ചിലർ ധനസഹായം ലഭിക്കുന്നതിനുള്ള രേഖകൾ ബോധപൂർവ്വം നൽകുനില്ലായെന്ന് സെക്രട്ടറിമാർ അറിയിച്ചു. ഫെബ്രുവരി 28 നകം രേഖകൾ ഹാജരാക്കാത്തവർക്ക് ആനുകൂല്യം ലഭിക്കില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിൽ റീബിൽഡ് കേരള ആപ്പിൽ ഉൾപ്പെട്ട 15 ശതമാനം ഭവനനാശം
സംഭവിച്ച 29112 പേർക്കും 16% മുതൽ 29% വരെ ഭവനനാശം സംഭവിച്ച
17056 ഗുണഭോക്താക്കൾക്കും 30% മുതൽ 59% വരെ ഭവനനാശം
സംഭവിച്ച 7023 പേർക്കും, 60% മുതൽ 14% വരെ ഭവനനാശം സംഭവിച്ച
2308 പേർക്കും കൂടാതെ 100% ഭവനനാശം സംഭവിച്ച 826 പേർക്കും ഇന്നേവരെ ധനസഹായം നൽകിയിട്ടുള്ളതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ കളക്ടറെക്കൂടാതെ കുട്ടനാട് താലൂക്കിൻറ ചാർജുള്ള സബ് കളക്ടർ ശ്രീ. കൃഷ്ണതേജയും കുട്ടനാട് തഹസിൽദാർ, വിവിധ പഞ്ചായത്ത് സെക്രട്ടറിമാരും പ്രസിഡൻറുമാരും യോഗത്തിൽ പങ്കെടുത്തു.
.