പറവൂർ : പറവൂർ പറവൂർ ഗ്രാമപഞ്ചായത്തിൻറെ 2019-20 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ് റ്വി കെ വിശ്വനാഥൻ അവതരിപ്പിച്ചു. 223428663 രൂപ വരവും, 198667100 രൂപ ചെലവും 24761563 നീക്കിബാക്കിയും കാണിച്ചിട്ടുളള ബഡ്ജറ്റ് കാർഷിക മൃഗ സംരക്ഷണ മൽസ്യമേഖലകൾക്ക് ഒരു പോലെ പ്രാധാന്യം നൽകുന്നു. നെൽകൃഷി മേഖലയിൽ 10 ലക്ഷം രൂപയും മറ്റു കാർഷിക വികസന പദ്ധതികൾക്കായി ഒൻപതു ലക്ഷം രൂപയും മൃഗ സംരക്ഷണ മേഖലയിൽ 25 ലക്ഷം രൂപയും നീക്കി വച്ചു.
ശുചിത്യ മേഖലയ്ക്ക് പ്രാധാന്യം നൽകി വിവിധ പദ്ധതികൾകളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത.് ബയോ ഗ്യാസ് പ്ലാന്റിനായി രണ്ടു ലക്ഷം രൂപയും നീക്കി വച്ചു. വയോ ജന സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന ബജറ്റിൽ വയോജന സംരക്ഷണ മേഖലയിൽ 88500 രൂപയും ലൈഫ് മിഷൻ ഭവന പദ്ധതികൾക്കായി മൂന്നു കോടി രൂപയും ദാരിദ്യ ലഘൂകരണത്തിനായി 32 ലക്ഷം രൂപയും പട്ടിക ജാതി പട്ടിക വർഗം ക്ഷേമത്തിനായി 30 ലക്ഷം രൂപയും വകയിരുത്തി.. ബജറ്റ് അവതരണ യോഗത്തിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സുവർണ പ്രതാപൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി ആർ രതീഷ് കുമാർ, ഗീത ബാബു, സബിത,ആർ സിന്ധു,ഷിബി ഓമനക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി വി ജെ പോൾ എന്നിവർ സംസാരിച്ചു.