കേരള വനിതാ കമ്മീഷന്റെ ബോധവത്കരണപ്രവർത്തനത്തിന്റെ ഭാഗമായി പോസ്റ്ററുകൾ ജില്ലാ ആസ്ഥാനങ്ങളിലെ സർക്കാർ ഓഫീസുകളിൽ വിതരണം ചെയ്യുന്നതിന് തിരുവനന്തപുരത്ത് പാഴ്‌സൽ സർവീസ് നടത്തുന്ന കമ്പനികളിൽനിന്ന് ക്വട്ടേഷൻ അപേക്ഷകൾ ക്ഷണിച്ചു. കിലോ/ബണ്ടിൽ നിരക്കിൽ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ മാർച്ച് രണ്ടിന് മൂന്നുമണിക്ക് മുമ്പ് ലഭിക്കണം. അന്ന് നാലുമണിക്ക് ക്വട്ടേഷനുകൾ തുറക്കും. വിലാസം: മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി.എം.ജി, പട്ടം, തിരുവനന്തപുരം.
