സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് പ്രശ്നങ്ങള്‍ സംബന്ധിച്ച് കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്ഥാപിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ അഡ്മിനിസ്ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോറത്തിന്റെ മാതൃക എന്നിവ സംബന്ധിച്ചുളള വിവരങ്ങള്‍ താഴെപ്പറയുന്ന വെബ്സൈറ്റുകളില്‍ ലഭ്യമാണ്. www.prd.kerala.gov.in, www.highcourtofkerala.nic.in, www. keralaadministrativetribunal. gov.in എല്ലാ അപേക്ഷകരും അപേക്ഷയോടൊപ്പം തങ്ങളുടെ വകുപ്പുമേധാവി നല്കിയ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റും കൂടി സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2018 ജനുവരി 19 വൈകുന്നേരം അഞ്ചു മണി. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയയ്ക്കണം.