ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ സംഭാവനയായ ഒരു മാസത്തെ ശമ്പളത്തിന്റെ ചെക്ക് ഗവര്‍ണറുടെ സെക്രറ്ററി ഡോ ദേവേന്ദ്രകുമാര്‍ ധോദാവത് ചീഫ് സെക്രട്ടറി ഡോ കെ. എം. എബ്രഹാമിന് കൈമാറി. തന്റെ ഒരു മാസത്തെ ശമ്പ്‌ളം ഫണ്ടിലേക്ക് നല്‍കുമെന്ന് ഗവര്‍ണര്‍ നേരത്തെ അറിയിച്ചിരുന്നു.