ഡിസംബർ 16 ശനിയാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് പ്രവൃത്തിദിനമായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ഈദിവസം പ്രവൃത്തിദിനമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രണ്ടാംപാദ വാർഷിക പരീക്ഷ നടക്കുന്ന കാലയളവായതിനാൽ പകരം പ്രവൃത്തിദിനം 2018 ഫെബ്രുവരി 17ലേക്ക് മാറ്റിയിട്ടുണ്ട്.