പേരാമ്പ്ര ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്ന നടപടി ക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  അഞ്ച് മാസത്തിനകം ആവശ്യമായ സ്ഥലം ഏറ്റെടുത്തു ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വ്യക്തിഗത സര്‍വ്വേ, വിലനിര്‍ണയം എന്നീ നടപടികള്‍ രണ്ട്  മാസത്തിനകം പൂര്‍ത്തീകരിക്കാനും  തീരുമാനമായി. 59.44 കോടി രൂപയാണ് നിലവില്‍ ബൈപാസ് നിര്‍മാണ പ്രവൃത്തികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.
കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു,  പേരാമ്പ്ര ഗ്രമപഞ്ചായത്ത്  പ്രസിഡന്റ് കെ. എം റീന,  കലക്ടര്‍മാരായ തങ്കച്ചന്‍ ആന്റണി, സി. ബിജു, മുന്‍ എം. എല്‍.എ  എ.കെ പത്മനാഭന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.