പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വി.വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. വസന്തകുമാറിന്റെ മാതാവ് ശാന്തയ്ക്ക് 10 ലക്ഷവും ഭാര്യ ഷീനയ്ക്ക് 15 ലക്ഷവുമാണ് സർക്കാർ പ്രഖ്യാപിച്ചത്. ഈ തുകയ്ക്കുള്ള ചെക്ക് എഡിഎം കെ. അജീഷ്, ഫിനാൻസ് ഓഫിസർ എ.കെ ദിനേശൻ, എൽആർ തഹസിൽദാർ എം. ശങ്കരൻ നമ്പൂതിരി എന്നിവർ വസന്തകുമാറിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്.
