മഞ്ചേശ്വരം ജിപിഎം ഗവ.കോളജില്‍ 2017-18 അധ്യയവര്‍ഷത്തിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ലക്ചറര്‍ ഒഴിവുണ്ട്. സ്ഥിരം നിയമനക്കാര്‍ ജോലിക്ക് ഹാജരാകുന്നതുവരെയായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ഈ മാസം 19ന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകുക. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റുമാണ് യോഗ്യത. നെറ്റ് പാസായവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. ഫോണ്‍: 04998 272670
