ആലപ്പുഴ: കുട്ടനാട്ടിലെ സ്‌ക്കൂളുകൾക്ക്് സഹായവുമായി ‘ഐ ആം ഫോർ ആലപ്പി ‘ വീണ്ടും. ആന്ധ്രാപ്രദേശ് അൺഎയ്ഡഡ് സ്‌ക്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ (അപുസ്മ) വഴി തോട്ടുവാത്തല ഗവൺമെന്റ് യു.പി.സ്‌ക്കൂളിൽ കമ്പ്യൂട്ടർ ലാബ് നവീകരിച്ചുനൽകി. സബ് കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടർ ടേബിളുകൾ, കമ്പ്യൂട്ടർ ചെയറുകൾ, ശിശു സൗഹൃദപെയിന്റിംഗ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ട് സ്‌ക്കൂളുകളുടെ കമ്പ്യൂട്ടർ ലാബുകൾ ഇതിനോടകം പ്രവർത്തനം തുടങ്ങി.പ്രളയത്തിലാണ്ട കുട്ടനാടിന്റെ കഴിയുന്നത്ര മേഖലകൾക്ക് ഐ ആം ഫോർ ആലപ്പി പദ്ധതിയിലൂടെ പുതുജീവൻ നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സബ് കളക്ടർ പറഞ്ഞു
