ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ താലൂക്ക്തല പരാതിപരിഹാര അദാലത്ത് 16ന് നടക്കും. കാസര്‍കോട് താലൂക്കിലെ അദാലത്താണ് രാവിലെ 9.30 മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്നത്.
വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകളിലെ അദാലത്തുകളാണ് ഇതുവരെ പൂര്‍ത്തിയായത് ഒക്‌ടോബര്‍ 30ന് വെള്ളരിക്കുണ്ടില്‍ നടത്തിയ അദാലത്തില്‍ 230 പരാതികളും നവംബര്‍ 30 ന് മഞ്ചേശ്വരം അദാലത്തില്‍ 130 പരാതികളുമാണ് പരിഗണിച്ചത്. അദാലത്തിലേക്ക് ലൈഫ് മിഷന്‍ പദ്ധതി, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം, പട്ടയം തുടങ്ങിയ പരാതികള്‍ സ്വീകരിച്ചിരുന്നില്ലെങ്കിലും രണ്ടുതാലൂക്കുകളിലും മികച്ച ജനപങ്കാളിത്തമായിരുന്നു. ലഭിച്ച പരാതികളില്‍ പലതും അദാലത്തില്‍തന്നെ കളക്ടര്‍ തീര്‍പ്പാക്കിയിരുന്നു. ബാക്കിയുള്ളത് അതാത് വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു.. ഇന്നത്തെ അദാലത്തിലും ലൈഫ് മിഷന്‍ പദ്ധതി, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം, റേഷന്‍കാര്‍ഡ്, എല്‍ആര്‍എം തുടങ്ങിയ പരാതികള്‍ പരിഗണിക്കില്ല.