അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വനിതാ ദിനാഘോഷവും ഗർഭാശയഗള കാൻസർ നിർണയ ക്യാമ്പും നടത്തി. ഗൈനക്കോളജി ഡോക്ടർമാരുടെ സംഘടനയായ ഒ.ബി.ജി ക്ലബ്ബ്, സുൽത്താൻ ബത്തേരി ലയൺസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഒ.ബി.ജി ക്ലബ്ബ് ജില്ലാ പ്രസിഡന്റ് ഡോ. ഓമന മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക മുഖ്യാതിഥിയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ദാഹർ മുഹമ്മദ്, പ്രഫ. വർഗീസ് വൈദ്യൻ, ബേബി ടി. വർഗീസ്, ഡോ. ശിവകുമാർ, ഡോ. മേഴ്‌സി ജോർജ്, ഡോ. ടിന്റു, ഡോ. ലിപ്‌സി പോൾ, എൽദോസ് ബേസിൽ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ നൂറിലധികം വനിതകളെ കാൻസർ സ്‌ക്രീനിങ് നടത്തി.