ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ തിരുവനന്തപുരത്തെ വികാസ് ഭവന്‍ സമുച്ചയത്തിലുള്ള ഓഫീസില്‍ 25200-54000 ശമ്പള സ്‌കെയിലില്‍ ഒരു ഓഫീസ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കാന്‍ ആഗ്രഹിക്കുന്ന സമാന തസ്തികയിലുള്ള ജീവനക്കാര്‍ മേലധികാരി മുഖേന ഒരു മാസത്തിനുള്ളില്‍ അപേക്ഷിക്കണം. ക്യാഷ്, അക്കൗണ്ട്‌സ് എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിലാസം : ഡയറക്ടര്‍, കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍, വികാസ് ഭവന്‍, തിരുവനന്തപുരം – 685033. ഫോണ്‍ : 0471 – 2301167. ഇ-മെയില്‍ : directorksrec@yahoo.co.in വെബ്‌സൈറ്റ് :www.ksrec.kerala.gov.in
