സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനു കളിലെ സെക്യൂരിറ്റി ഗാര്‍ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് -2/വാച്ചര്‍ ഗ്രേഡ് -2 (കാറ്റഗറി നമ്പര്‍ 410/2013) തസ്തികയുടെ തെരെഞ്ഞെടുപ്പിനായി ഒക്ടോബര്‍ 24 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന, ശാരീരിക അളവെടുപ്പ്, സൈക്ലിംഗ് ടെസ്റ്റ് എന്നിവ ഡിസംബര്‍ 19, 20, 21 തീയതികളില്‍ കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ എട്ട് മണി മുതല്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, ജാതി (നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്/കമ്മ്യൂണിറ് റി സര്‍ട്ടിഫിക്കറ്റ്) കര/നാവിക/വ്യോമസേനാ വിഭാഗങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഒരു അംഗീകൃത തിരിച്ചറിയല്‍ രേഖ, പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ദിവസം ഹാജരാകണം. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ പ്രൊഫൈലില്‍ അറിയിപ്പും വ്യക്തിഗത അറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതുവരെ അറിയിപ്പ് ലഭിക്കാത്തവര്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം.
