ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പിന് ജില്ല സജ്ജമാകുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം 28ന് വരാനിരിക്കേ മുന്നൊരുക്കങ്ങളെല്ലാം ഇതിനകം പൂർത്തിയാക്കിയതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എസ്. സുഹാസ് പറഞ്ഞു. ഇക്കുറി എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്നതിനൊപ്പം അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.