ജില്ലയിൽ 833 കേന്ദ്രങ്ങളിലായി 1704 പോളിങ് ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളും ഇതിനകം നേരിട്ടു പരിശോധിച്ചു സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതുപ്രകാരം 1688 ബൂത്തുകൾ മികച്ച നിലയിലുള്ളതാണ്. ബാക്കി 16 എണ്ണം മെച്ചപ്പെടുത്താനുള്ള നടപടികൾ തുടരുന്നു. ആകെ പോളിങ് ബൂത്തുകളിൽ 1569 എണ്ണവും സർക്കാർ കെട്ടിടങ്ങളിലാണ്. 45 ബൂത്തുകൾ സ്ത്രീ സൗഹൃദ പോളിങ് ബൂത്തുകളായും 45 കേന്ദ്രങ്ങൾ മാതൃക പോളിങ് ബൂത്തുകളായും കണ്ടെത്തിയിട്ടുണ്ട്.