എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍, ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, കൗണ്‍സിലിംഗ് സൈക്കോളജി, ലൈഫ്സ്കില്‍ എഡ്യുക്കേഷന്‍, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ക്ലാസിക്കല്‍ ആന്‍ഡ് കമേഴ്സ്യല്‍ ആര്‍ട്സ്, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡിറ്റിപി, വേഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളിലാണ് കോഴ്സുകള്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറ് മാസവുമാണ് പഠന കാലയളവ്. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും 200 രൂപയ്ക്ക് ലഭിക്കും. 250 രൂപയുടെ ഡിഡി എസ്ആര്‍സി ഡയറക്ടറുടെ പേരില്‍ എടുത്ത് ജനുവരി 10ന് മുമ്പ് അപേക്ഷിച്ചാല്‍ തപാലിലും ലഭിക്കും. 18 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാ ഫീസായ 200 രൂപ കോഴ്സ് ഫീസിനൊപ്പം ഡിഡിആയി അയയ്ക്കണം. കൂടുതല്‍ വിവരം ംംം.ൃരെ.സലൃമഹമ.ഴീ്.ശി, ംംം.ൃരെര.ശി എന്നീ  വെബ്സൈറ്റുകളിലും ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലും 0471 2325101, 2326101 എന്നീ നമ്പരുകളിലും ലഭിക്കും.