സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്‍ററും  ശാസ്താംകോട്ട ബിഎംസി കോളേജ് ഓഫ് എന്‍ജിനീയറിംഗും സംയുക്തമായി ജനുവരി ആറിന് മെഗാ തൊഴില്‍ മേള നടത്തും.പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 50ഓളം പ്രമുഖ സ്വകാര്യ കമ്പനികളിലേക്ക് മൂവായിരത്തിലധികം തൊഴിലവസരമുണ്ട്. ടീച്ചിംഗ്, ഐ.ടി, ടെലികോം, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, മീഡിയ ആന്‍ഡ് പബ്ലിക്കേഷന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍, എന്‍ജിനീയറിംഗ്, റീടെയിലിംഗ്, ബി.പി.ഒ, എച്ച്.ആര്‍, ട്രേഡിംഗ്, കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളിലേക്കാണ് നിയമനം.
എംപ്ലോയബിലിറ്റി സെന്‍റര്‍ വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്ത പ്ലസ്ടു മുതല്‍ ബിരുദം വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം. പ്രായം 18നും 35നും മധ്യേ. കൂടുതല്‍ വിവരത്തിന് 0474 2740615, 9539172690 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.