ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ 18ന് തൊടുപുഴയില്‍ സൗജന്യ തൈറോയ്ഡ് ബോധവല്‍ക്കരണവും രക്തപരിശോധനയും ഹോമിയോപ്പതി ചികിത്സയും നടത്തുമെന്ന് കണ്‍വീനര്‍ ഡോ. ഹേമ തിലക്, സൂപ്രണ്ട് ഡോ. ഇ.എന്‍. രാജു എന്നിവര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 9 മുതല്‍ രണ്ട് വരെ തൊടുപുഴ ടൗണ്‍ പള്ളി പാരിഷ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രാവിലെ 9 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് രക്തപരിശോധന സൗജന്യമായി നടത്തും. നിലവില്‍ രോഗമുള്ളവര്‍ മുമ്പ് പരിശോധിച്ച ലാബ് റിപ്പോര്‍ട്ടുകളോ സ്‌കാനിംഗ് റിപ്പോര്‍ട്ടുകളോ ഉണ്ടെങ്കില്‍ ക്യാമ്പില്‍ കൊണ്ടുവരണം. ഡോ.പി.വി. ചിത്ര, ഡോ. ജി. പ്രേംകുമാര്‍, ഡോ. ഹേമ തിലക്, ഡോ. രഞ്ജിത് രാജ്, ഡോ. ടോണി തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കും. തൈറോയ്ഡ് ഭക്ഷണക്രമത്തെപ്പറ്റി ഡോ. ധന്യയും അനുഷ്ഠിക്കേണ്ട യോഗാസനങ്ങളെക്കുറിച്ച് യോഗ തെറാപ്പിസ്റ്റ് റെജിയും ക്ലാസ് എടുക്കും.
തിങ്കളാഴ്ച രാവിലെ 9ന് പി.ജെ. ജോസഫ് എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജനപ്രതിനിധികളായ ജിമ്മി പോള്‍, റെന്‍സി സുനീഷ്, പ്രിന്‍സി സോയി, റ്റി.കെ. സുധാകരന്‍ നായര്‍, പ്രൊഫ. ജെസി ആന്റണി, റിനി ജോഷി, സുമമോള്‍ സ്റ്റീഫന്‍, ഔസേപ്പച്ചന്‍ ചാരക്കുന്നത്ത്, റവ. ഡോ. ജിയോ തടിക്കാട്ട്, ഡി.എം.ഒ ഡോ.എം.എന്‍. വിജയാംബിക, സൂപ്രണ്ട് ഡോ.ഇ.എന്‍. രാജു, ഡോ. എമില്‍, ഡോ. ഹേമ തിലക് തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862- 255780, 9747820713.
