യുഎൻഡിപിയും യുഎൻ ഹാബിറ്റാറ്റും സംയുക്തമായി ദുരന്തങ്ങളെ അതിജീവിക്കുന്ന കെട്ടിട നിർമാണ രീതികളെ കുറിച്ച് മേസ്തിരിമാർക്ക് പരിശീനം നൽകി. ദുരന്തബാധിതരായ ജനങ്ങൾക്കിടയിൽ ദുരന്തത്തെ അതിജീവിക്കുന്ന നിർമാണ സാങ്കേതിക വിദ്യകളും സമ്പ്രദായങ്ങളും പരിചയപ്പെടുത്തി കെട്ടിടനിർമാണ തൊഴിലാളികളെ പരിശീലിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ 30-ഓളം തൊഴിലാളികൾ പങ്കെടുത്തു. യുഎൻ ഹാബിറ്റാറ്റ് പരിശീലകരായ ഹാരിശങ്കർ, അൻഷിമാൻ എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. യുഎൻഡിപി ജില്ലാ പ്രൊജക്റ്റ് കോ-ഓഡിനേറ്റർ ലത്തീഫ്, യുഎൻ ഹാബിറ്റാറ്റ് റീജിയണൽ റീസൈലെൻസ് സ്‌പെഷ്യലിസ്റ്റ് ദിലീപ് കുമാർ ഭാഞ്ചു തുടങ്ങിയവർ സംസാരിച്ചു.