ജില്ലയിലെ ആദിവാസി വിഭാഗക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ പരിശോധിക്കുക കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ വിലയിരുത്തുക എന്നീ ലക്ഷ്യത്തോടെ അട്ടപ്പാടിയില്‍ ആദിവാസി സമ്മേളനം സംഘടിപ്പിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ അറിയിച്ചു. പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന കമ്മീഷന്‍ സിറ്റിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊല്ലങ്കോട് ഹോമിയോ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അദാലത്തില്‍ 60 കേസുകള്‍ പരിഗണിച്ചു. 14 കേസുകള്‍ പരിഹരിക്കുകയും പുതിയ 19 കേസുകള്‍ കമ്മീഷന് ലഭിച്ചു.
