പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക ലക്ഷ്യമിട്ട് മാര്‍ച്ച് 22, 23 തിയ്യതികളില്‍ അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളില്‍ തെരുവുനാടകങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 22ന് അഗളി, അട്ടപ്പാടി 23ന് ഷോളയൂര്‍ എന്നിവിടങ്ങളിലാണ് തെരുവുനാടകങ്ങള്‍ നടക്കുക. പാലക്കാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളിലാണ് തെരുവുനാടകങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 17 ന് തിരുവനന്തപുരം നെടുമങ്ങാട് കിട്ടിച്ചല്‍ പഞ്ചായത്തില്‍ നടക്കും.