ജില്ലയിലെ മൂന്നു താലൂക്കിലേയും ഇലക്ഷൻ സെക്ടർ ഓഫീസർമാർക്കു പരിശീലനം നൽകി. കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ ആർആർ ഡെപ്യൂട്ടി കളക്ടർ പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് മാസ്‌റ്റേഴ്‌സ് ട്രെയിനേഴ്‌സുമാരായ എം.വി മാത്യു, സുരേഷ് കുമാർ, വി.ആർ ഉദയകുമാർ എന്നിവർ നേതൃത്വം നൽകി. ട്രെയിനിങ് നോഡൽ ഓഫീസർ അബുബക്കർ, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ 68 സെക്ടർ ഓഫീസർമാരുണ്ട്. ഒരു സെക്ടർ ഓഫീസർക്ക് 10 മുതൽ 12 വരെ പോളിങ് സ്‌റ്റേഷനുകളുടെ ചുമതലുണ്ടാവും. നിലവിൽ 575 പോളിങ് സ്‌റ്റേഷനുകളാണ് ജില്ലയിലുള്ളത്.