ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിന് തയ്യാറാക്കിയ ലഘു ലേഖ ജില്ലാ കളക്ടർ എ.ആർ അജയകുമാർ പ്രകാശനം ചെയ്തു. ജില്ലാ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ എസ്.എ അബ്ദുൾ ഫൈസർ എറ്റുവാങ്ങി. ലീഗൽ മെട്രോളജി വകുപ്പിന്റെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമുള്ള സന്ദേശവും പരാതികളിൽ ബന്ധപ്പെടാനുള്ള മേൽവിലാസവും ലഘു ലേഖയിലുണ്ട്. ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കെ. ബിനോയ്, ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് എ.വി വാസുദേവൻ, സീനിയർ ക്ലർക്ക് സി. ലേഖ കുമാരി തുടങ്ങിയവർ പങ്കെടുത്തു.