2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും 2019 ലെ തെരഞ്ഞെടുപ്പിലെത്തുമ്പോള്‍ ജില്ലയില്‍ വര്‍ധിച്ചത് 1161 പോളിങ് ബൂത്തുകള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായത് 949 പോളിങ് ബൂത്തുകളായിരുന്നു. എന്നാല്‍ ഇത്തവണ അത് 2110 ആയി ഉയര്‍ന്നിരിക്കുകയാണ്. 1025 ലൊക്കേഷനുകളിലായാണ് 2110 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ 1330 പോളിങ് ബൂത്തുകളാണ് സജ്ജമാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 582 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുണ്ടായത്.
ആലത്തൂര്‍ മണ്ഡലത്തില്‍ 1135 ബൂത്തുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിലെ 510 ബൂത്തുകള്‍ ഉള്‍പ്പെടെയാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 538 ബൂത്തുകളാണ് ഉണ്ടായിരുന്നത്.

ജില്ലയില്‍ തയ്യാറായിരിക്കുന്നത് 3283 ബാലറ്റിങ് യൂണിറ്റുകള്‍
പൊതു തെരഞ്ഞെടുപ്പിനായി ജില്ലയില്‍ തയ്യാറായിരിക്കുന്നത് 3283 ബാലറ്റിങ് യൂണിറ്റുകളാണ്. ജില്ലയില്‍ നിലവിലുണ്ടായിരുന്നതും ഗുജറാത്തില്‍ നിന്നും എത്തിച്ചതുള്‍പ്പെടെയുമാണ് 3283 യൂണിറ്റുകള്‍. 3426 എണ്ണം പരിശോധന നടത്തുകയും അതില്‍ ഉപയോഗയോഗ്യമല്ലാത്ത 143 എണ്ണം ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയിലേക്ക് അയയ്ക്കുകയും ചെയ്തു. കൂടാതെ 2713 കണ്‍ട്രോള്‍ യൂണിറ്റുകളും 2951 വിവിപാറ്റുകളും ജില്ലയില്‍ സജ്ജമായിട്ടുണ്ട്.