ജില്ലയിൽ ഉടനീളം പരിശോധന കർശനമാക്കാൻ പൊലീസ്, എക്‌സൈസ് വകുപ്പുകൾക്ക് നിർദേശം നൽകി. അമ്പതിനായിരം രൂപയിൽ കൂടുതൽ തുക രേഖകളില്ലാതെ കൊണ്ടു പോകാൻ പാടില്ല. മുഴുവൻ വാഹനങ്ങളും ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്താനും നിർദേശിച്ചു. പ്രത്യേകം സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. യുവവോട്ടർമാരെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിന് ജില്ലാ ഭരണകൂടം പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നു ജില്ലാ കളക്ടർ പറഞ്ഞു. പോളിംഗ് ഉദ്യോഗസ്ഥരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനായി പ്രത്യേകം ക്രമീകരണങ്ങൾ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.